Today's Rubber Price in Kerala
5 months ago • Kerala Kambola Nilavaram Today
Today's Rubber Price in Kerala
6
0
5 months ago • Kerala Kambola Nilavaram Today
ഇന്നത്തെ വില നിലവാരം അറിയൂ.. തേങ്ങ,അടക്ക,കുരുമുളക് റബ്ബർ,കശുവണ്ടി. https://youtu.be/4I8vhQb5F78?si=gouPe...
31
0
5 months ago • Kerala Kambola Nilavaram Today
നാടൻകുലകൾക്ക് 60 രൂപ വരെ, കദളിക്ക് 110; വാഴക്കർഷകർക്ക് പ്രതീക്ഷയുടെ ഓണക്കാലം ഓണക്കാലമെത്തിയതോടെ പാലക്കാട് ആനക്കര, പരുതൂർ മേഖലകളിലെ വാഴത്തോട്ടങ്ങളിൽ വിളവെടുപ്പുത്സവമാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇക്കുറി വിലയുയർന്നതിനാൽ കർഷകർ നേരത്തേതന്നെ വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. നാടൻകുലകൾക്ക് 50 രൂപ മുതൽ 60 രൂപ വരെയും തെക്കൻ കുലകൾക്ക് 65 മുതൽ 70 രൂപവരെയും ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. കദളിക്കുലകൾക്ക് കിലോയ്ക്ക് 110 രൂപവരെയും വിലയുണ്ട്
2
0
5 months ago (edited) • Kerala Kambola Nilavaram Today
ഉയർന്നു പൊങ്ങി റബ്ബർ വില; പണി കൊടുത്ത് ലോബി; എത്രയും പെട്ടെന്ന് കർഷകർ ഈ കാര്യം ചെയ്യണം 250 രൂപയെന്ന റെക്കാഡ് തുകയുമായി കുതിച്ച റബർ വില വാരാന്ത്യത്തിൽ താഴേക്ക് നീങ്ങി. കപ്പൽ, കണ്ടയ്‌നർ ക്ഷാമം മൂലം കെട്ടിക്കിടന്ന ഇറക്കുമതി റബർ വിപണിയിലെത്തിയതും ടയർ ലോബി വാങ്ങൽ നിറുത്തിയതും കൂടി വില 239 രൂപയിലേക്ക് താഴ്ന്നു. ഇതോടെ ആശങ്കയിലായിരിക്കുകയാണ് കർഷകർ. റബർ ഇറക്കുമതി വർദ്ധിപ്പിക്കാൻ ടയർ ലോബി സമ്മർദ്ദം ശക്തമാക്കുകയാണ്. തോരാമഴയിൽ ടാപ്പിംഗ് കുറഞ്ഞതിനാൽ ഷീറ്റ് ഉണക്കാനും കർഷകർക്ക് കഴിയുന്നില്ല. ഇല പൊഴിച്ചിൽ ഉത്പാദനം കുറച്ചതോടെ ചെറുകിട കർഷകർക്കും ഉയർന്ന വിലയുടെ നേട്ടം ഉണ്ടാക്കാനായില്ല. കർഷകരെ ബുദ്ധിമുട്ടിച്ച് ടയർ ലോബി കള്ളക്കളി നടത്തുകയാണെന്നും മെച്ചപ്പെട്ട വില ലഭിക്കാൻ കൃഷിക്കാർ ലാറ്റക്സിലേക്ക് തിരിയാതെ ഷീറ്റീലേക്ക് മടങ്ങി വരണമെന്നും റബർ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് വാലി തുറന്നു പറഞ്ഞു. #kambolam #keralanews
3
0
5 months ago • Kerala Kambola Nilavaram Today
വൻതോതിൽ ഇറക്കുമതി റബർ വരുന്നു, തോട്ടങ്ങളിൽ ആശങ്കയുടെ കാർമേഘം; റബർ വിലയിൽ എന്തുസംഭവിക്കും? കേരളത്തിൽ റബർവില റെക്കോഡ് നിലയിലേക്ക് ഉയർന്നെങ്കിലും കർഷകരുടെ ആശങ്ക മാറുന്നില്ല. കണ്ടെയ്‌നർ ക്ഷാമം മൂലം ഇറക്കുമതി നിലച്ചതും ആഗോള വ്യാപകമായി ഉത്പാദനം കുറഞ്ഞതുമായിരുന്നു വില കയറാൻ കാരണമായത്. ഇറക്കുമതി വീണ്ടും സജീവമാകുന്നത് ഇന്ത്യൻ വിപണിയിൽ റബറിന്റെ ലഭ്യത ഉയർത്തും. തൽഫലമായി വില കുറയും. അടുത്ത ദിവസം 6,000 ടൺ റബർ എത്തുമെന്നണ് വിവരം. ഇതിനു പുറമേ കൂടുതൽ ഇറക്കുമതിക്കായി ടയർ നിർമാതാക്കൾ നീക്കം നടത്തുന്നുണ്ട്. അധികം വൈകാതെ ഒരു ലക്ഷം ടൺ റബർ കൂടി ഇറക്കുമതി ചെയ്യാൻ വൻകിട ടയർ നിർമാതാക്കൾക്ക് പദ്ധതിയുണ്ട്. ഇത് പ്രാദേശിക റബർവിലയെ സ്വാധീനിക്കും. ചരക്കുനീക്കം കൂടി വില 250ന് അടുത്തെത്തിയതോടെ കർഷകർ കൈയിലുള്ള ചരക്ക് വിറ്റഴിക്കുകയാണ്. വില ഇനിയും കാര്യമായി ഉയർന്നേക്കില്ലെന്ന ആശങ്കയാണ് ഇതിനു കാരണം. മഴ കുറഞ്ഞതോടെ തോട്ടങ്ങൾ സജീവമാണ്. മിക്കയിടത്തും പൂർണ തോതിൽ ടാപ്പിംഗ് പുനരാരംഭിച്ചിട്ടുണ്ട്. റബർവില റെക്കോഡിലെത്തിയത് തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും ഗുണം ചെയ്തിട്ടുണ്ട്. ടാപ്പിംഗ് കൂലി വർധിച്ചിട്ടുണ്ട്. റബറിന്റെ വില കുറഞ്ഞ സമയത്ത് പലരും ഈ മേഖലയോട് വിടപറഞ്ഞിരുന്നു. എന്നാൽ വില ഉയർന്നതോടെ വർഷങ്ങളായി അടച്ചിട്ട തോട്ടങ്ങൾ പലതും വീണ്ടും സജീവമായി. വൻകിട തോട്ടങ്ങൾ കരാറിൽ എടുത്ത് വരുമാനം പങ്കിടുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഉടമയ്ക്ക് 60 ശതമാനവും ടാപ്പിംഗ് എടുത്തവർക്ക് 40 ശതമാനവുമെന്ന രീതിയാണ് പലയിടത്തും. ടയർ കമ്പനികൾക്ക് തിരിച്ചടി റബർ വില കുതിച്ചുയർന്നത് ടയർ കമ്പനികളെയാണ് ബാധിച്ചത്. ടയർ കമ്പനികളുടെ ലാഭത്തിൽ വലിയ ഇടിവുണ്ടായി. ജൂണിൽ അവസാനിച്ച പാദത്തിൽ ഒട്ടുമിക്ക കമ്പനികൾക്കും ലാഭം കുറഞ്ഞു. റബർ ലഭ്യത വർധിപ്പിക്കാൻ അടിയന്തിര നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് ടയർ മാനുഫാക്‌ചേഴ്സ് അസോസിയേഷൻ (ATMA) റബർ ബോർഡിന് കത്തയച്ചിട്ടുണ്ട്. ഇറക്കുമതിയിൽ ആനുകൂല്യം നൽകണമെന്നാണ് ആവശ്യം. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ പ്രകൃതിദത്ത റബറിന്റെ 70 ശതമാനവും ടയർ നിർമാണത്തിനാണ് ഉപയോഗിക്കുന്നത്.
2
0
5 months ago • Kerala Kambola Nilavaram Today
റബര്‍ വില സര്‍വകാല റെക്കോഡില്‍; കുതിപ്പ് 13 വര്‍ഷത്തിന് ശേഷം ഈ ട്രെന്റ് നിലനിന്നാല്‍ കിലോയ്ക്ക് 300 രൂപയിലേക്ക് റബര്‍ കുതിക്കാനുള്ള സാധ്യതയുണ്ട് സംസ്ഥാനത്ത് റബർവില റെക്കോഡ് മറികടന്നു. റബർബോർഡ് ഇന്ന് (ഓഗസ്റ്റ് 8) പ്രസിദ്ധീകരിച്ച വില 244 രൂപയാണ്. എന്നാൽ സംസ്ഥാനത്ത് പലയിടത്തും ചെറുകിട വ്യാപാരികൾ 247-249 രൂപയ്ക്കാണ് ചരക്ക് ശേഖരിക്കുന്നത്. റബർ വരവ് കുറഞ്ഞതോടെ ടയർ നിർമാതാക്കൾ വിപണിയിൽ നിന്ന് പരമാവധി ചരക്ക് ശേഖരിക്കാനാണ് താല്‌പര്യപ്പെടുന്നത്. ഈ പ്രവണത വരും ദിവസങ്ങളിൽ വില വലിയ തോതിൽ ഉയർത്തുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. 2011 ഏപ്രിൽ അഞ്ചിനായിരുന്നു ഇതിനു മുമ്പ് റബർവില റെക്കോഡ് ഉയരത്തിലെത്തിയത്. അന്ന് 243 രൂപയ്ക്കായിരുന്നു ചെറുകിട വ്യാപാരികൾ ചരക്കു ശേഖരിച്ചത്. പിന്നീടൊരിക്കലും ഈ വില വന്നില്ലെന്ന് മാത്രമല്ല വലിയതോതിൽ താഴേക്ക് പോകുകയും ചെയ്‌തു. സംസ്ഥാനത്തെ റബർ കർഷകരിൽ പലരും തോട്ടങ്ങളിൽ മറ്റ് കൃഷികൾ ആരംഭിച്ചിരുന്നു. 300ലേക്ക് കുതിക്കും? ആഗോള തലത്തിലെ ഉത്പാദന കുറവും ടയർ നിർമാണത്തിനായുള്ള റബറിന്റെ ആവശ്യകത വർധിച്ചതും വില ഇനിയും ഉയരാൻ ഇടയാക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. പശ്ചിമേഷ്യൻ സംഘർഷവും റബർ വിലയിലെ ഉയർച്ചയ്ക്ക് കാരണമാകുന്നുണ്ട്. ആഗോളതലത്തിൽ ചരക്കുനീക്കത്തിനുള്ള ചെലവ് വർധിച്ചിട്ടുണ്ട്. കണ്ടെയ്‌നർ ചാർജ് കൂടിയത് ഇറക്കുമതി ലാഭകരമല്ലാതാക്കുന്നു.
3
0
6 months ago • Kerala Kambola Nilavaram Today
പതിറ്റാണ്ടിലെ റെക്കോഡിലെത്തിയ റബ്ബർവില മാന്ത്രികസംഖ്യ തൊടുമെന്ന പ്രതീക്ഷയിൽ വിപണി. ആർ.എസ്.എസ്. നാലിന് 226 രൂപയാണ് ബോർഡിന്റെയും വ്യാപാരികളുടെയും വില. ഒരാഴ്ചകൊണ്ട് 10 രൂപ കൂടി. ഈ നില തുടർന്നാൽ വില 250 എത്തുമെന്നാണ് പ്രതീക്ഷ. 2011 ഏപ്രിൽ അഞ്ചിന് ലഭിച്ച 243 രൂപയാണ് വിലയിലെ സർവകാല റെക്കോഡ് വിലകൂടുമ്പോഴും വേണ്ടത്ര ഷീറ്റ് വിപണിയിലെത്തുന്നില്ല. ലാറ്റക്‌സിന് ലഭിക്കുന്ന മികച്ചവിലയാണ് കൃഷിക്കാരെ ഷീറ്റുത്പാദനത്തിൽനിന്ന് പിന്തിരിപ്പിക്കുന്നത്. ലാറ്റക്‌സിന് 60 ശതമാനം ഡി.ആർ.സി.ക്ക് 173 രൂപയാണ് വില. ലാറ്റക്സ് വിലയും സർവകാല റെക്കോഡിലാണ്. പത്തുവർഷത്തിനിടയിലെ ഉയർന്നവിലയാണിതെന്ന് ലാറ്റക്സ് പ്രൊഡ്യൂസേഴ്സസ് അസോസിയേഷൻ പ്രസിഡന്റ് സതീഷ് ഏബ്രഹാം പറഞ്ഞു. വിലയുണ്ടെങ്കിലും ലാറ്റക്‌സും വേണ്ടത്ര ലഭിക്കുന്നില്ല. റബ്ബർവിലയിലെ കുതിപ്പ് തുടരുമെന്നാണ് കരുതുന്നതെന്ന് ഉത്പാദകസംഘം ജനറൽ സെക്രട്ടറി ബാബു ജോസഫ് പറഞ്ഞു. പ്രമുഖ ഉത്പാദകരാജ്യങ്ങളിൽ മരങ്ങളിലെ രോഗംമൂലമുണ്ടായ തിരിച്ചടി മാറുന്നതേയുള്ളൂ. ഇതാണ് അന്താരാഷ്ട്രവിപണിയെ ↑ ഉണർത്തിയതെങ്കിലും കപ്പൽക്ഷാമമാണ് ഇന്ത്യൻവിപണിക്ക് ഗുണമായത്
1
0