ആർഷഭാരത സംസ്കാരത്തിന്റെ ഏറ്റവും വലിയ സംഭാവന ആണ് ഹിന്ദു സംസ്കാരം. അതിന്റെ അടിസ്ഥാന ശിലകൾ ആണ് നമ്മുടെ ക്ഷേത്രങ്ങളും ആചാരങ്ങളും ക്ഷേത്ര കലകളും. ആധുനിക ഹിന്ദു സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ സാംസ്കാരിക തനിമ നിലനിർത്തുക എന്നുള്ളതാണ്. നമ്മുടെ സാംസ്കാരിക പൈതൃകങ്ങൾ ആയ ക്ഷേത്രങ്ങളും അവയുടെ ഐതിഹ്യയം, ചരിത്രം എന്നിവ വിശ്വാസികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ടിവി ആരംഭിച്ചത്.