Info
മാപ്പിളപ്പാട്ടുകൾ ഭാവത്തിലെന്ന പോലെ രൂപത്തിലും പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.
പൂർവ കവികൾ ആവിഷ്കാര സാധ്യതകൾ പരിശോധിക്കുകയും ആവോളം പ്രയോജനപ്പെടുത്തുകയും ചെയ്ത മാപ്പിളപ്പാട്ടിന്റെ തനത് ഈരടികൾ ഇനി സാമ്രാട്ട് (ചക്രവർത്തി) എന്ന പുതിയ താളുകളിലൂടെ നിങ്ങൾക്ക് സമർപ്പിക്കുകയാണ്. കലോത്സവ വേദികളിൽ മാത്രം ഒതുങ്ങേണ്ടവയല്ല മാപ്പിളപ്പാട്ടുകൾ.പ്രാസ നിയമങ്ങൾ കൊണ്ടും ,രചനാ വൈഭവം കൊണ്ടും കേരളീയ സംസ്കൃതിയുടെ യശസ് വാനോളം ഉയർത്തിയ മഹാ കവി മോയിൻകുട്ടി വൈദ്യർ, മുണ്ടംബ്ര ഉണ്ണി മുഹമ്മദ്, താനൂർ മചിങ്ങലകത് മൊയ്ദീൻ കുട്ടി, തുടങ്ങീ പൂർവ കാല സൂരികളും, ഇന്ന് ആ തനിമയുടെ പാരമ്പര്യം നില നിർത്തി പോരുന്ന സമകാലിക കവികളായ om കരുവാരകുണ്ട്, ഹംസ നാരോക്കാവ്, ബദ്റുദ്ധീൻ പാറന്നൂർ,നാസർ മേച്ചേരി, ഫൈസൽ കൻമനം ,തുടങ്ങീയ കവികളും ശ്രദ്ധേയ രചനകൾ നടത്തി വരുന്നു. എന്നാൽ മാറ്റത്തിന്റെ പുതിയ ഒരു അദ്ധ്യായം തുന്നി ചേർക്കുകയാണ് സാമ്രാട്ട്,പുതു തലമുറയ്ക്ക് പുതിയ ഈണത്തിലും ഭാവത്തിലും വരികളോട് കൂടിയാണ് തയ്യാറാക്കി കൊണ്ടിരിക്കുന്നത്. നിങ്ങൾ ഏവരും ഏറ്റെടുക്കും എന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു .....
(സാമ്രാട്ട് Traditional Mappilapattu )
Tags
Stats
Joined Invalid Date
0 total views
Featured video